Share this Article
News Malayalam 24x7
രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു
വെബ് ടീം
posted on 01-08-2026
1 min read
RAHUL GANDHI

ന്യൂഡൽഹി: പാർലമെന്‍റിലെ അയോധ്യ ക്ഷേത്ര സംഭാവനക്കൊള്ള പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് വാരണാസി പൊലീസാണ് കേസെടുത്തത്. പപ്പു യാദവ് എംപിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.

പാർലമെന്‍റ് പ്രതിഷേധത്തിൽ പൂർണിയ എംപി പപ്പു യാദവിനെതിരെ വാരണാസിയിലെ അഭിഭാഷകർ പ്രതിഷേധിച്ചിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നും പപ്പു യാദവിനും രാഹുൽ ഗാന്ധിക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസ് കമ്മീഷണര്‍ക്ക് പരാതി നൽകുകയും ചെയ്തിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories