Share this Article
News Malayalam 24x7
ക്യാമറയിൽ കുടുങ്ങി; എംഎസ് ധോനിക്ക് പിഴ ശിക്ഷ
വെബ് ടീം
posted on 05-03-2026
1 min read
ms-dhoni-fined

റാഞ്ചി: ​ഗതാ​ഗത നിയമം തെറ്റിച്ച് വാഹനമോടിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസവുമായ എംഎസ് ധോനിക്ക് പിഴ ശിക്ഷ. സ്വ​ദേശമായ റാഞ്ചിയിലൂടെ അമിത വേ​ഗത്തിൽ കാറോടിച്ചതിനു ധോനിയുടെ പേരിൽ 1000 രൂപയാണ് പിഴ ചുമത്തിയത്.റാഞ്ചി ന​ഗരത്തിൽ സ്ഥാപിച്ച ഓട്ടോമേറ്റഡ് ട്രാഫിക്ക് നിരീക്ഷണ സംവിധാനത്തിലാണ് ധോനി വേ​ഗ പരിധി ലംഘിച്ചതായി പതിഞ്ഞത്. ഇതോടെയാണ് പിഴ ശിക്ഷ. നിരവധി വാഹനങ്ങൾ സ്വന്തമായുള്ള ധോനി ഏതു വണ്ടിയാണ് ഓടിച്ചത് എന്നത് വ്യക്തമല്ല.

മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 183 പ്രകാരമാണ് ധോനിക്കെതിരെ ഇ ചലാൻ നൽകിയത്.ധോനിയുടെ സമീപ കാലത്തെ രണ്ടാമത്തെ നിയമ ലംഘനമാണിത്. റെസിഡൻഷ്യൽ പ്ലോട്ട് വാണിജ്യ ആവശ്യത്തിനു ഉപയോ​ഗിച്ചതിനു നേരത്തെ ഝാർഖണ്ഡ് സ്റ്റേറ്റ് ഹൗസിങ് ബോർഡ് അദ്ദേഹത്തിനു നോട്ടീസ് അയച്ചിരുന്നു. റാഞ്ചി ഹർമു റോഡിലുള്ള ധോനിയുടെ സ്ഥലത്തിലാണ് നിയമ ലംഘനം കണ്ടെത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories