വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. പരിശോധന കൂടുതല്‍ ശക്തമാക്കാനാണ് എംവിഡിയുടെ തീരുമാനം. ഓരോ അനധികൃത മോഡിഫിക്കേഷനും 5000 രൂപ പിഴ ഈടാക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. റീലുകളിലുള്ള മോഡിഫൈഡ് വാഹനങ്ങള്‍ കണ്ടെത്തി പിഴ ഈടാക്കും. വാഹന മോഡിഫിക്കേഷനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.