Share this Article
News Malayalam 24x7
19-ാം വയസ്സിൽ അപൂർവ നേട്ടം, മിസ് യുണിവേഴ്സ് ഇന്ത്യയായി മലയാളി യുവതി
വെബ് ടീം
7 hours 2 Minutes Ago
1 min read
MISS UNIVERS INDIA

ജയ്‌പൂർ: 2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം മലയാളിയായ 19കാരിയ്ക്ക്. ജയ്പുരിൽ നടന്ന ഫൈനല്‍ മത്സരത്തിൽ 53 മത്സരാർത്ഥികളെ പിന്തള്ളിയാണ് 19കാരിയായ  കെസിയ ലിസ് മെജോ കിരീടം ചൂടിയത്. തമിഴ്‌നാട്ടിൽ നിന്നുള്ള വൈഷ്ണവി ഗണേഷ് ഫസ്റ്റ് റണ്ണറപ്പായി. ഗുജറാത്തിൽ നിന്നുള്ള അനുശ്രീ സതവ്‌ലേക്കറാണ് സെക്കന്റ് റണ്ണറപ്പ്. നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും.

നിയമവിദ്യാർഥിയും മോഡലുമായ കെസിയ, നേരത്തെ 'മിസ് ടീൻ ഇന്റർനാഷണൽ' മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും 'ഫസ്റ്റ് റണ്ണർ-അപ്പാവുകയും ചെയ്തു. 2024-ൽ സൗന്ദര്യമത്സര രംഗത്തേക്ക് കടന്നുവന്ന കെസിയ, ഈ വർഷം ആദ്യം 'മിസ് യൂണിവേഴ്സ് കേരള 2026' കിരീടവും സ്വന്തമാക്കി. ആലപ്പുഴ മാവേലിക്കര സ്വദേശികളായ മെജോ ഏബ്രഹാമിന്റെയും സുജാ മെജോയുടെയും മകളാണ് കെസിയ. സഫ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories