Share this Article
News Malayalam 24x7
ഇറാനെതിരെ സാമ്പത്തിക യുദ്ധത്തിന് അമേരിക്ക
US Tightens Economic Measures Against Iran

സൈനികമായി പരാജയപ്പെടുത്താന്‍ കഴിയാതെ വന്നതോടെ ഇറാനെതിരെ സാമ്പത്തിക യുദ്ധത്തിന് അമേരിക്ക.  സാമ്പത്തികമായി ഉപരോധിച്ച് ഇറാനെതകര്‍ക്കാനാണ് അമേരിക്കയുടെ നീക്കം. ഇറാനെതിരായ ഉപരോധം യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട് ബസന്റ് ഇന്ന് പ്രഖ്യാപിക്കും.

ഇറാനുമായി വാണിജ്യസഹകരണമുള്ള രാജ്യങ്ങളെയും അമേരിക്ക നോട്ടമിടുന്നാതായാണ് റിപ്പോര്‍ട്ട്. സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയാല്‍ തിരിച്ചടിക്കാനാണ് ഇറാന്റെ നീക്കം. ഗള്‍ഫ് മേഖലയിലെ എണ്ണ കയറ്റുമതി തടയുമെന്ന് ഇറാന്‍ സുരക്ഷാ മേധാവി മൊഹ്സെന്‍ റെസായി മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ ഗള്‍ഫിലെ സഖ്യരാജ്യങ്ങളെ ആക്രമിക്കുമെന്നാണ് ഇറാന്റെ ഭീഷണി. അമേരിക്കന്‍ ഉപരോധം ഇന്ത്യയെ ബാധിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories