Share this Article
News Malayalam 24x7
മാര്‍ക്കോ റൂബിയോ ഇന്ത്യയിലെത്തി; ഡല്‍ഹി ഒഴിവാക്കി മുംബൈയില്‍ എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച
വെബ് ടീം
1 hours 3 Minutes Ago
1 min read
marco

മുംബൈ: യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ രണ്ടുദിന ഇന്ത്യാ സന്ദര്‍ശനത്തിനായി മുംബൈയിലെത്തി. ഭാര്യ ജീനെറ്റ് ഡൗസ്‌ഡെബെസ് റൂബിയോ, ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. മഹാരാഷ്ട്രാ മന്ത്രി ആഷിഷ് ഷേലാറിന്റെ നേതൃത്വത്തില്‍ റൂബിയോയെ സ്വീകരിച്ചു. രാജ്യതലസ്ഥാനമായ ഡല്‍ഹി ഒഴിവാക്കിയാണ് റൂബിയോ മുംബൈയിലെത്തിയത്.ഇന്ത്യയും അമേരിക്കയും തമ്മിലെ ഉഭയകക്ഷി വ്യാപാര കരാറില്‍ ചര്‍ച്ചകള്‍ സജീവമാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ മുംബൈയിലെത്തി റൂബിയോയെ കാണും. വൈകീട്ട് നാലിനാണ് എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ച. നയതന്ത്ര, വ്യാപാര, ഊര്‍ജ മേഖലയിലെ ധാരണകളില്‍ ചര്‍ച്ച നടക്കും. റിലയന്‍സിന്റെ ഗുജറാത്ത് ജാംഗനറിലെ റിഫൈനറിയും റൂബിയോ സന്ദര്‍ശിക്കും.അടുത്ത മാസം നടക്കാന്‍ പോകുന്ന അമേരിക്കന്‍ മിഡ്ടേം ഇലക്ഷന് മുന്നോടിയായി ഊര്‍ജ്ജ മേഖലയിലെ സഹകരണം ശക്തമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ജാംനഗറിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓയില്‍ റിഫൈനറി സന്ദര്‍ശിക്കുന്നത്. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറുകള്‍ അന്തിമമാക്കാനും താരിഫ് തര്‍ക്കങ്ങള്‍ പരിഹരിക്കാനും ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നു. അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 250ാം വാര്‍ഷികത്തോടനുബന്ധിച്ച് മുംബൈയില്‍ സംഘടിപ്പിക്കുന്ന 'ഫ്രീഡം 250' ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.അതേസമയം, ഡല്‍ഹി ഒഴിവാക്കി മുംബൈയില്‍ കൂടിക്കാഴ്ച നിശ്ചയിച്ചത് വലിയ ചര്‍ച്ചയായിട്ടുണ്ട്. സാധാരണയായി നയതന്ത്ര ചര്‍ച്ചകള്‍ രാജ്യ തലസ്ഥാനത്താണ് നടക്കാറുള്ളത്. ഡല്‍ഹി ഒഴിവാക്കിയതിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories