Share this Article
News Malayalam 24x7
അബുദാബിയിൽ വാഹനാപകടം: രണ്ട് മലയാളികൾ മരിച്ചു
വെബ് ടീം
3 hours 41 Minutes Ago
1 min read
abudhabi

ദുബായ്: അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി സ്വദേശി നാറാണത്ത് ഹംസ കോക്കഞ്ചേരി(53), കാസർകോട് ബേക്കൽ മൌവ്വലിൽ താമസിക്കുന്ന കുമ്പള സ്വദേശി അഷ്റഫ്(54) എന്നിവരാണ് മരിച്ചത്. ഷഹാമയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം.

ഷാർജയിൽ നിന്നാണ് ഇരുവരും അബുദാബിയിലെത്തിയത്. ആരിഫ ഇല്ലിയൻ ആണ് ഹംസയുടെ ഭാര്യ.. മക്കൾ: സൗദ, ആഷിഖ്, അനീസ്. മരുമകൻ: ഷാഫി.   നസീമയാണ് മുഹമ്മദ് അഷ്റഫിന്റെ ഭാര്യ. മക്കൾ: മുംതാസ്, മുനീർ, നജീല, അസ്ലമിയ്യ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories