അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ കനത്ത തോല്‍വിക്ക് പിന്നാലെ വൈറ്റ് ഹൗസിലും അഴിച്ചുപണി. ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്ത് നിന്ന് സൂസി വൈല്‍സിനെ മാറ്റി. പകരം ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലര്‍ സ്ഥാനമേല്‍ക്കുമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അറിയിച്ചു. സൂസി മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അവര്‍ ട്രംപ് പൊളിറ്റിക്കല്‍ ഓപ്പറേഷനില്‍ പ്രവര്‍ത്തിക്കുമെന്നും അവരുടെ സേവനത്തിന് നന്ദി പറയുന്നുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. 2024ലെ തിരഞ്ഞെടുപ്പിന് ശേഷം ട്രംപിന്റെ ആദ്യ നിയമനമായിരുന്നു വൈല്‍സ്. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുന്ന ആദ്യ വനിതയാണ് സൂസി വൈല്‍സ്. ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് പദവിക്കൊപ്പം ട്രംപിന്റെ ഹോംലാന്‍ഡ് സുരക്ഷാ ഉപദേഷ്ടാവ് എന്ന പദവിയും വഹിക്കുന്ന സ്റ്റീഫന്‍ മില്ലര്‍ ട്രംപിന്റെ അടുത്ത അനുയായിയാണ്.2016 ലെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് ട്രംപിനൊപ്പം എത്തിയത്