യെമനിലെ ഹൂതി നിയന്ത്രണത്തിലുള്ള തായിസില്‍ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. തായിസിലെ ഒരു മാര്‍ക്കറ്റിലാണ് ആക്രമണം ഉണ്ടായത്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് ഹൂതികളും സൗദി സഖ്യ സേനയും പരസ്പരം പഴിചാരുകയാണ്. സൗദിയാണ് ആക്രമണം നടത്തിയതെന്നാണ് ഹൂതികളുടെ ആരോപണം. എന്നാല്‍ യെമന്‍ സര്‍ക്കാര്‍ പിന്തുണയുള്ള തായിസിലെ ഭരണകൂടം ആക്രമണത്തിന് പിന്നില്‍ ഹൂതികളാണെന്ന് ആരോപിച്ചു. അതേസമയം സൗദിയിലെ മക്കാ മേഖലയില്‍ എത്തിയ മിസൈല്‍ തകര്‍ത്തതായി സഖ്യസേന അറിയിച്ചു.