Share this Article
News Malayalam 24x7
കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ ഭര്‍ത്താവ് അറസ്റ്റില്‍
Cyber Crime Arrest

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയില്‍ ഒളിവിലായിരുന്ന ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യയുടെ പരാതിയിയെ തുടര്‍ന്ന് ഒളിവില്‍ പോയ ഭര്‍ത്താവിനെ കൊട്ടിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. 4 വയസുകാരിയായ മകളുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് ലൈംഗീക വൈകൃതം കാണിച്ചു എന്നും യുവതി പരാതി നല്‍കിയിരുന്നു. പിന്നാലെ പ്രതിക്കെതിരെ പോക്‌സോ കേസും ചുമത്തി. കൗണ്‍സിലിംഗിനിടെ പിതാവിനെതിരെ കുട്ടി മൊഴി നല്‍കിയിരുന്നു. വിദേശത്തെ താമസത്തിനിടയില്‍ ഭര്‍ത്താവ് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിഅശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്നാണ് യുവതിയുടെ പരാതി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories