Share this Article
News Malayalam 24x7
ഓണം പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും
Sabarimala Temple

ഓണം പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5.30ന്  തന്ത്രി കണ്ഠര് ബ്രഹ്‌മദത്തന്റെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിച്ച് ഭഗവാനെ ഭക്തജനസാന്നിധ്യം അറിയിക്കും. തുടര്‍ന്ന് പതിനെട്ടാംപടിയിറങ്ങി ആഴിയില്‍ അഗ്‌നി തെളിക്കും. ഉത്രാട ദിനമായ നാളെ രാവിലെ അഞ്ചുമണിക്ക് ആണ് ദര്‍ശനത്തിനായി നട തുറക്കുക. തിരുവോണ ദിവസം അയ്യപ്പഭക്തര്‍ക്കും ജീവനക്കാര്‍ക്കും തിരുവോണ സദ്യ ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇത്തവണ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ടാണ് തിരുവോണ ദിനത്തില്‍ സദ്യ ഒരുക്കുന്നത്. ഓണത്തോടനുബന്ധിച്ചുള്ള പൂജകള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച രാത്രി 10 മണിക്ക് നട അടയ്ക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories