Share this Article
News Malayalam 24x7
ഇന്ദിരാഗാന്ധി കാര്‍ഷിക സര്‍വകലാശാലയില്‍ കൂടുതല്‍ ചോദ്യപേപ്പറുകള്‍ ചോര്‍ന്നു
Indira Gandhi Agricultural University Examination Paper Leak

ഛത്തീസ്ഗഢിലെ ഇന്ദിരാഗാന്ധി കാര്‍ഷിക സര്‍വകലാശാലയില്‍ കൂടുതല്‍ ചോദ്യപേപ്പറുകള്‍ ചോര്‍ന്നതായി കണ്ടെത്തല്‍. ബി.എസ്.സി അഗ്രികള്‍ച്ചര്‍ ഒന്നാംവര്‍ഷ പ്ലാന്റ് പാത്തോളജി പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി സ്ഥിരീകരിച്ചത്. ഇതോടെ ഓഗസ്റ്റിന് ഏഴിന് നടന്ന പ്ലാന്റ് പാത്തോളജി പരീക്ഷ സര്‍വകലാശാല റദ്ദാക്കി. നേരത്തെ കാര്‍ഷിക സര്‍വകലാശാലയുടെ ബി.എസ്.സി. രണ്ടാംവര്‍ഷ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് വിവാദമായിരുന്നു. 

സംഭവത്തില്‍ കോളേജ് പ്രൊഫസറുള്‍പ്പടെ അഞ്ച് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൂടുതല്‍ ചോദ്യപേപ്പറുകള്‍ ചോര്‍ന്നതായി കണ്ടെത്തിയത്. ദുര്‍ഗിലെ ഭാരതി അഗ്രികള്‍ച്ചര്‍ കോളേജിലെ പ്രൊഫസറായ യോഗേഷ് സോങ്കേസരിയ ആണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അറസ്റ്റിലായ അധ്യാപകന്‍. ഇയാള്‍ തന്നെയാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെന്നും പൊലീസ് പറഞ്ഞു. ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും സൂക്ഷിക്കാനുള്ള ചുമതല പ്രതിയ്ക്കായിരുന്നു. ഇത് മുതലെടുത്ത ഇയാള്‍ എന്‍ഡോസ്‌കോപ്പി ക്യാമറയടക്കം ഉപയോഗിച്ചാണ് കവര്‍ പൊട്ടിക്കാതെ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. പിന്നീട് ഈ ചോദ്യപേപ്പര്‍ 11,000 രൂപയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories