കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാര്‍ട്ടി. സമരത്തിന്റെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി അടിയന്തര വര്‍ക്കിംഗ് കമ്മിറ്റി യോഗം ഉടൻ ചേരും. വിദ്യാര്‍ത്ഥികള്‍ക്കെതിരായ എഫ്‌ഐആറുകള്‍ പിന്‍വലിക്കുന്നതിലും റദ്ദാക്കുന്നതിലും കേന്ദ്രം ഒളിച്ചുകളി നടത്തുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സമരത്തിന് ആഹ്വാനം നല്‍കിയത്. പ്രതിഷേധക്കാര്‍ക്കെതിരെയുള്ള എഫ്ഐആര്‍ പട്ടിക സമര്‍പ്പിക്കാന്‍ സുപ്രീംകോടതി മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ അത് യുവാക്കളോടുളള വിശ്വാസ വഞ്ചനയാണെന്നും, ശക്തമായ പ്രതിഷേധം വീണ്ടും ഉണ്ടാകുമെന്നും സിജെപി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.