Share this Article
News Malayalam 24x7
സംസ്ഥാനത്തെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം
Kerala State-Level Onam Week Celebrations Kick Off Today

സംസ്ഥാനത്ത് ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ ടൂറിസം സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് പിണറായി വിജയന്‍, മന്ത്രിമാരായ കെ മുരളീധരന്‍, സി പി ജോണ്‍, മേയര്‍ വി വി രാജേഷ്, ഡോ. ശശി തരൂര്‍ എം പി എന്നിവര്‍ പങ്കെടുക്കും. നടന്‍ കുഞ്ചാക്കോ ബോബനാണ് വിശിഷ്ടാതി. ഓണം ടൂറിസം വാരാഘോഷത്തിന് ഓഗസ്റ്റ് 30 ന് നടക്കുന്ന വിപുലമായ ഘോഷയാത്രയോടെ സമാപനമാകും. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories