Share this Article
News Malayalam 24x7
സൗജന്യ ഗ്യാസ് സിലിണ്ടർ, സൗജന്യ യാത്ര വിപുലീകരണം; തമിഴ്നാട്ടിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്
CM Vijay

തമിഴ്‌നാട്ടില്‍ കൂടുതൽ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍. സംസ്ഥാനത്ത് സൗജന്യ ഗ്യാസ് സിലിണ്ടര്‍ പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നിയമസഭയിൽ പറഞ്ഞു. ആദ്യഘട്ടത്തില്‍ 3 സിലിണ്ടറുകള്‍ നല്‍കും. രണ്ടര ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ ലഭിക്കുക അടുത്ത പൊങ്കൽ മുതൽ പദ്ധതി നടപ്പാക്കും. ഇതിനുപുറമെ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതിയാ വെട്രി പയണം വിപുലീകരിച്ചു. ഒക്ടോബര്‍ 2 മുതല്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ നഗരങ്ങളില്‍ മാത്രമാണ് പദ്ധതി നടപ്പാക്കുക. ഹൈറേഞ്ചുകളില്‍ എല്ലാ സാധാരണ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കും. ഗാന്ധിജയന്തി ദിനം മുതല്‍ പദ്ധതി നടപ്പാക്കും . നിവില്‍ ഓര്‍ഡിനറി,സിറ്റി ബസുകളിലാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories