ടോക്‌സിക് സിനിമയുടെ പ്രമോഷനിടെയുണ്ടായ അപകടത്തില്‍ 2 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.ഒരു വിദ്യാർത്ഥിനി അബോധാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. ഹൈദരാബാദ് മല്ല റെഡ്ഡി സര്‍വകലാശാലയില്‍ നടന്ന പരിപാടിക്കിടെയാണ് അപകടമുണ്ടായത്. വേദിക്ക് സമീപം ഒരുക്കിയിരുന്ന വലിയ സ്പീക്കർ സിസ്റ്റവും ഫ്ലഡ് ലൈറ്റുകളും വീഴുകയായിരുന്നു . നായകൻ യഷ് ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു അപകടം. വേദിക്ക് സമീപത്തേക്ക് വിദ്യാർഥികൾ കൂട്ടമായി നീങ്ങിയതും ചിലർ പരിപാടി ഉപകരണങ്ങൾ സ്ഥാപിച്ച സ്ഥലങ്ങളിൽ കയറിയതുമാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..