കണ്ണൂര്‍ പെരിങ്ങത്തൂരില്‍ നിന്ന് പ്ലസ് ടു വിദ്യാര്‍ത്ഥി ശിവസൂര്യയെ കാണാതായിട്ട് ഇന്നേക്ക് 18 ദിവസം. സംസ്ഥാനം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയെ തേടി വാരണാസിയിലേക്ക് പോയ സംഘം അന്വേഷണം തുടരുകയാണ്. മഹാരാഷ്ട്ര പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണം. ഈ മാസം എട്ടിനാണ് കുട്ടിയെ കാണാതായത്. കാശിയിലേക്ക് പോകുന്നെന്ന് പറഞ്ഞ് കുറിപ്പ് എഴുതി വച്ചാണ് ശിവസൂര്യ നാട് വിട്ടത്.