Share this Article
News Malayalam 24x7
പുലർച്ചെ മുതൽ തിരുവോണനാൾ മഴ പെയ്യുമോ? കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പുതിയ പ്രവചനമെത്തി, കൂടുതൽ ജില്ലകളിൽ തിരുവോണനാൾ മഞ്ഞ മുന്നറിയിപ്പ്
വെബ് ടീം
1 hours 9 Minutes Ago
1 min read
RAIN

തിരുവനന്തപുരം: തിരുവോണ ദിവസം കൂടുതൽ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. മഴ മുന്നറിയിപ്പിൽ മാറ്റവുമായി പുതിയ പ്രവചനമെത്തി. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ മഞ്ഞ മുന്നറിയിപ്പ് കൂടുതൽ ജില്ലകളിൽ പ്രഖ്യാപിച്ചു.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പുള്ളത്. നേരത്തെ, തിരുവോണ നാളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മാത്രമായിരുന്നു മഞ്ഞ മുന്നറിയിപ്പ്  പ്രഖ്യാപിച്ചിരുന്നത്. തിരുവോണ നാളിൽ വടക്കൻ കേരളത്തിലെ രണ്ട് ജില്ലകളിൽ കൂടി മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവും പുതിയ പ്രവചനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories