Share this Article
News Malayalam 24x7
മദ്യത്തിന് പേരിടാന്‍ സര്‍ക്കാര്‍ സമ്മാനം; മനുഷ്യാവകാശ കമ്മീഷന് പരാതി
Kerala Beverage Corporation's 'Name the Liquor' Contest Challenged at Human Rights Commission

സംസ്ഥാനത്ത് പുതിയതായി നിർമ്മിക്കാൻ പോകുന്ന മദ്യത്തിന് പേര് നിർദ്ദേശിക്കുന്നവർക്ക് സമ്മാനം നൽകാനുള്ള സർക്കാർ പ്രഖ്യാപനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി ലഭിച്ചു. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഈ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തൃശ്ശൂരിലെ കോൺഗ്രസ് നേതാവ് ജോൺ ഡാനിയൽ പരാതി നൽകിയിരിക്കുന്നത്.മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനമായി നൽകുമെന്നായിരുന്നു കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ (ബെവ്‌കോ) പുറത്തിറക്കിയ പരസ്യം.

മനുഷ്യന്റെ ആരോഗ്യത്തെയും സാമ്പത്തിക ഘടനയെയും തകർക്കുന്ന മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം സംഭവങ്ങൾ കാരണമാകുന്നു എന്ന് പരാതിയിൽ പറയുന്നു. മദ്യത്തിന്റെ പരസ്യത്തിന് സമ്മാനം നൽകുന്നത് മദ്യത്തെ മഹത്വവൽക്കരിക്കുന്നതിന് തുല്യമാണെന്നും, ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ജോൺ ഡാനിയൽ ആരോപിച്ചു. സർക്കാർ പ്രഖ്യാപനം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories