ഇറാന്‍ പിന്തുണയുള്ള സായുധ സംഘടന ഹൂതികള്‍ക്കെതി ആക്രമണം ശക്തമാക്കി സൗദി അറേബ്യ. സൗദിയിലെ പുണ്യനഗരങ്ങള്‍ അടക്കം ഹൂതികള്‍ ലക്ഷ്യമിട്ടതോടെയാണ് സൗദി ശക്തമായപ്രത്യാക്രമണം തുടങ്ങിയത്. ഹൂതി കേന്ദ്രങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 474 ആക്രമണങ്ങളാണ് സൗദിയും യമന്‍ സര്‍ക്കാര്‍ സേനയും നടത്തിയത്.1,540 ഹൂതികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.ഹൂതി അധിനിവേശ മേഖലകളില്‍ പോരാട്ടം തുടരുകയാണ്. ചെങ്കടല്‍ തിരത്തെ ബാബ്-അല്‍മന്ദേബ് തുറമുഖം തിരിച്ചുപിടിക്കാനാണ് സൗദിയുടെ നീക്കം. ഒറു ലക്ഷത്തോളം വരുന്ന യമന്‍സേനയെ ആക്രമണത്തിന് സജ്ജമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സൗദി വ്യോമസോനയുടെ പിന്തുണയോടെ ഹൂതികള്‍ കയ്യടക്കിയ തുറമുഖങ്ങള്‍ തിരിച്ചുപിടിക്കാനാണ് സൗദിയുടെ നീക്കം.