Share this Article
News Malayalam 24x7
സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്; ബാക്കി ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂറിൽ മഞ്ഞ മുന്നറിയിപ്പും
വെബ് ടീം
1 hours 56 Minutes Ago
1 min read
rain alert

സംസ്ഥാനത്ത് തീവ്ര മഴ പെയ്യും. ഇടിമിന്നലിനും സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്.എറണാകുളം,കോട്ടയം,പത്തനംതിട്ട ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്.  ബാക്കി ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂറിൽ മഞ്ഞ മുന്നറിയിപ്പും ഉണ്ട്.

കോട്ടയത്തും എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും ശക്തമായ മഴ പെയ്യുന്നുണ്ട്.

റാന്നിയിൽ പെരുമഴ.മഴയെ തുടർന്ന് പെരുമ്പുഴ ടൗണിലെ കടകളിൽ വെള്ളം കയറി.വെള്ളക്കെട്ട് രൂക്ഷം എന്നു നാട്ടുകാരും വ്യാപാരികളും  പരാതി പറയുന്നുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories