Share this Article
News Malayalam 24x7
രാഹുൽമാങ്കൂട്ടത്തിനെതിരായ ബലാത്സംഗക്കേസ്; വിചാരണ നടപടികൾ പത്തനംതിട്ടയിലേക്ക് മാറ്റി
 Rahul Mamkootathil

മുന്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ബലാത്സംഗക്കേസ് പത്തനംതിട്ട സെഷന്‍സ് കോടതിയിലേക്ക് മാറ്റി. നിലവില്‍ തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലായിരുന്നു കേസ്. തിരുവല്ലയിലെ ഹോട്ടലില്‍ വച്ച് യുവതിയെ ബലത്സംഗം ചെയ്‌തെന്ന കേസാണ് മാറ്റിയത്. നേരത്തെ അന്വേഷണ സംഘം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിചാരണഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് കോടതി മാറ്റം. ബലാത്സംഗ കേസുകളില്‍ വിചാരണ നടപടികള്‍ക്ക് ജില്ലാ സെഷന്‍സ് കോടതിക്കാണ് അധികാരം. വിചാരണ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സെഷന്‍സ് കോടതി തീരുമാനിക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories