Share this Article
News Malayalam 24x7
ലോറിയിൽ താൽക്കാലിക വേദി, മുംബൈയിൽ സിജെപിയുടെ ജയിൽ നിറയ്‌ക്കൽ സമരം; പ്രക്ഷോഭത്തിൽ സം​ഗീത സംവിധായകൻ വിശാൽ ദദ്‌ലാനിയും
വെബ് ടീം
1 hours 19 Minutes Ago
1 min read
CJP

മുംബൈ: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷനർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) ജയിൽ നിറയ്ക്കൽ സമരം മുംബൈയിൽ. ശിവാജി പാർക്കിൽ സമരം നടത്താൻ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് ലോറിയിൽ താൽക്കാലിക വേദി നിർമിച്ചാണ് പ്രതിഷേധം. ശിവാജി പാർക്കിന്റെ ആറാം നമ്പർ ഗേറ്റിനു മുന്നിൽ നിർത്തിയിട്ട ലോറിയിൽ ഗ്യാനേഷ് കുമാറിനെതിരെയുള്ള മുദ്രാവാക്യങ്ങൾ എഴുതിയിട്ടുണ്ട്.മുംബൈയിൽ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി സംഗീതസംവിധായകനും ഗായകനുമായ വിശാൽ ദദ്‌ലാനിയും സമരപന്തലിലെത്തി. “ഗോ ഗ്യാനു ഗോ” എന്ന മുദ്രാവാക്യം പാട്ടാക്കി അവതരിപ്പിച്ച വിശാലിന്റെ വീഡിയോ നേരത്തെ വൈറലായിരുന്നു.

“ഉച്ചത്തിൽ പറയൂ, ഗോ ഗ്യാനു ഗോ; ഒരുമിച്ച് പറയൂ, ഗോ ഗ്യാനു ഗോ” എന്ന വരികളോടെയാണ് വിശാൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോ തുടങ്ങുന്നത്. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തോടും തെരഞ്ഞെടുപ്പ് സംവിധാനത്തോടും ഗ്യാനേഷ് കുമാർ നീതി പുലർത്തിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണമെന്നും വിശാൽ ആവശ്യപ്പെട്ടു.

അതേ സമയം ഡൽഹിയിലെ ജന്തർ മന്തറിൽ ഇടതുപക്ഷ പാർടികൾ, വിദ്യാർഥി–യുവജന സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടക്കുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories