സൗദി അറേബ്യയിലെ സ്‌കൂളിന് നേരെ ഹൂതികളുടെ ആക്രമണം. സ്കൂളിൽ വിദ്യാർഥികളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.സൗദിയിലെ തെക്കന്‍ നഗരമായ നജ്‌റാനിലെ സ്‌കൂളിലേക്കാണ് ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ സ്‌കൂള്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. സംഭവം നടന്ന് ഉടൻ സൗദി സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി അടിയന്തര സുരക്ഷാനടപടികള്‍ സ്വീകരിച്ചു. അസീർ പ്രവിശ്യയിലെ അഹദ് റഫീദയിൽ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഏഷ്യക്കാരനായ പ്രവാസിക്ക് പരിക്കേറ്റു. സൗദിയിലെ ജനവാസമേഖലയെയും സിവിലിയന്‍ മേഖലയെയും ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആക്രമണം തുടരുകയാണ്.