Share this Article
News Malayalam 24x7
ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം തുടരുന്നു
Student Demonstrations Continue Across France

അധ്യാപകക്ഷാമം, വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഫ്രാന്‍സില്‍ വിദ്യാര്‍ഥിപ്രക്ഷോഭം തുടരുന്നു.വിവിധ നഗരങ്ങളില്‍ സ്‌കൂളുകള്‍ക്കുമുന്നില്‍ തീ വെപ്പ് നടത്തിയും റോഡുകളും പ്രവേശനകവാടങ്ങളും ഉപരോധിച്ചും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. മുന്‍കരുതലിന്റെ ഭാഗമായി നാനൂറോളം സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി. 


വിവിധയിടങ്ങളില്‍  വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.വ്യാഴാഴ്ച മാത്രം 1949 പേരെ അറസ്റ്റുചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പ്രക്ഷോഭത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 40 പ്രധാനാധ്യാപകര്‍ ഉള്‍പ്പെടെ 65 സ്‌കൂള്‍ ജീവനക്കാര്‍ക്കും 305 പോലീസുകാര്‍ക്കും പരിക്കേറ്റു. ഫ്രാന്‍സിലെ 3,700 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 1027 സ്‌കൂളുകളെയും പ്രതിഷേധം ബാധിച്ചു. പാരീസ് മേഖലയിലെ അന്‍പതോളം സ്‌കൂളുകളില്‍ വ്യാപക അക്രമവും ഏറ്റുമുട്ടലും നാശനഷ്ടങ്ങളും റിപ്പോര്‍ട്ടുചെയ്തു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories