Share this Article
News Malayalam 24x7
ക്യാമ്പസ് രാഷ്ട്രീയം പൂർണമായും നിരോധിക്കേണ്ട; കേരള സർവകലാശാല നീക്കം തള്ളി സിൻഡിക്കേറ്റ്
Kerala University

കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം പൂര്‍ണ്ണമായി നിരോധിക്കാനുള്ള നീക്കം തള്ളി സിന്‍ഡിക്കേറ്റ്. പകരം ആരോഗ്യകരമായ രീതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ തീരുമാനം. ക്യാമ്പസ് രാഷ്ട്രീയം പൂര്‍ണ്ണമായി നിരോധിക്കണം എന്ന് നിര്‍ദ്ദേശിച്ചിരുന്ന നിയമസമിതിയുടെ കരട് റിപ്പോര്‍ട്ടുമായി മുന്നോട്ട് പോകേണ്ടതില്ലെന്നാണ് പുതിയ തീരുമാനം. ക്യാമ്പസുകളില്‍ മുദ്രാവാക്യം വിളിക്കുന്നതും സമരം ചെയ്യുന്നതും വിലക്കുന്ന ഈ റിപ്പോര്‍ട്ടിനെതിരെ ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇത്തരമൊരു നിരോധനത്തെ സര്‍ക്കാര്‍ അനുകൂലിക്കില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണും വ്യക്തമാക്കിയിരുന്നു. ക്യാമ്പസ് രാഷ്ട്രീയ നിരോധനത്തിന് പകരം വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് അവര്‍ക്ക് കൂടി സ്വീകാര്യമായ രീതിയിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സമിതി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഇതിനായി വരും ദിവസങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകളുമായി വിശദമായ ചര്‍ച്ചകള്‍ നടത്തും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories