റേഷന്‍ വിഹിതം കൈപ്പറ്റാത്ത കാര്‍ഡുകളെ ഡീആക്ടിവേറ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി സിവില്‍ സപ്ലൈസ് വകുപ്പ് .സ്മാര്‍ട്ട് പി ഡി എസ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി .
ആറുമാസമായി റേഷന്‍ വിഹിതം കൈപ്പറ്റാത്ത കാര്‍ഡുകളെ 'Silent Ration Cards' ആയി കണ്ടെത്തി ഡീആക്ടിവേറ്റ് ചെയ്യുമെന്നാണ് അറിയിപ്പ് .ഡീആക്ടിവേറ്റ് ചെയ്ത കാര്‍ഡിലെ എല്ലാ ഗുണഭോക്താക്കളും മൂന്ന് മാസത്തിനകം ഇ-കെവൈസി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കാര്‍ഡ് വീണ്ടും ആക്ടിവേറ്റ് ചെയ്യുകയുള്ളൂ.
ആധാര്‍ അധിഷ്ഠിത പരിശോധനയില്‍ ഒന്നിലധികം റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തുന്ന ഗുണഭോക്താക്കളെയും ഡീആക്ടിവേറ്റ് ചെയ്യും. ഇവര്‍ മൂന്ന് മാസത്തിനകം ഇകെവൈസി പൂര്‍ത്തിയാക്കി നിലനിര്‍ത്തേണ്ട കാര്‍ഡ് തെരഞ്ഞെടുത്ത് മറ്റ് കാര്‍ഡുകളില്‍ നിന്ന് പേര് നീക്കം ചെയ്തശേഷം പരിശോധന പൂര്‍ത്തിയാക്കണം. എങ്കില്‍ മാത്രമേ റേഷന്‍ അനുവദിക്കുകയുള്ളൂ.