ശബരിമല സന്നിധാനത്ത് അരവണ വിതരണത്തിന് നിയന്ത്രണം. ഒരു ടിന്‍ അരവണയും മൂന്ന് കവര്‍ അപ്പവും വീതമാണ് തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്നത്. അരവണ ഉത്പാദന പ്ലാന്റിന്റെ നവീകരണം നടക്കുന്നതിനാല്‍ നിലവില്‍ അരവണ ഉല്‍പാദനം നടക്കുന്നില്ല. കരുതല്‍ ശേഖരത്തില്‍ നിന്നാണ് അരവണ ഭക്തര്‍ക്ക് നല്‍കുന്നത്. കന്നി മാസപൂജ പ്രമാണിച്ച് 3.25 ലക്ഷം ടിന്‍ അരവണയാണു കരുതിയത്. ഇന്നലെ വൈകിട്ടോടെ അരവണശേഖരം 25,000 ടിന്‍ ആയി കുറഞ്ഞു. ഇതേ തുടര്‍ന്നാണ് രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അരവണ സ്റ്റോക്ക് ചെയ്യുന്നതിലെ വീഴ്ചയാണ് തീര്‍ഥാടകര്‍ക്ക് ദുരിതമായത്.പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ഭക്തരെത്തി എന്ന ദുര്‍ബലമായ വിശദീകരണമാണ് ദേവസ്വം ബോര്‍ഡ് നല്‍കുന്നത്. അരവണ കിട്ടാത്തിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അയ്യപ്പഭക്തര്‍ പ്രതിഷേധിച്ചിരുന്നു.