Share this Article
News Malayalam 24x7
രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി വി.ഡി സതീശന്‍
Kerala CM V.D. Satheesan Meets Rahul Gandhi

രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശന്‍. കേരളത്തിലെ കോണ്‍ഗ്രസിന്റെ സംഘടനാ വിഷയങ്ങളും പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്. എത്രയും വേഗം പുതിയ അധ്യക്ഷനെ നിയമിക്കണമെന്നാണ് വി.ഡി. സതീശന്റെ നിലപാട്. പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഹൈക്കമാന്‍ഡിന്റെ അഭിപ്രായം തേടിയെന്നാണ് വിവരം. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ഇന്ന് കൂടിക്കാഴ്ച നടത്തി. പ്രവാസി കേരളീയ സമൂഹത്തിന്റെ ക്ഷേമവും പിന്തുണയും സംബന്ധിച്ച ആശങ്കളും നിര്‍ദേശങ്ങളുമാണ് ചര്‍ച്ച ചെയ്തത്. പ്രവാസികള്‍ക്കുള്ള വേഗത്തില്‍ കോണ്‍സുലാര്‍ സഹായങ്ങള്‍ ലഭ്യമാക്കുന്നതും വേഗത്തിലുള്ള പരാതി പരിഹാരവും ചര്‍ച്ചയായി. കൂടിക്കാഴ്ചകള്‍ക്ക് ശേഷം വൈകുന്നേരം 3 മണിയോടെ വി.ഡി. സതീശന്‍ തിരുവനന്തപുരത്തേക്ക് മടങ്ങും.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories