Share this Article
News Malayalam 24x7
ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു
Wanted Leader Killed in Police Encounter in Varanasi, Uttar Pradesh

ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. ബ്രിജേഷ് ഗഞ്ജു എന്ന ഗോപാല്‍ സിംഗ് ഭോക്തയെയാണ് യു.പി ഭീകരവിരുദ്ധ സ്‌ക്വാഡ് വധിച്ചത്. ജാര്‍ഖണ്ഡ് ആസ്ഥാനമായുള്ളി നിരോധിത സംഘടനയായ തൃതിയ പ്രസ്തുതി കമ്മിറ്റിയുടെ തലവനാണ് ബ്രിജേഷ് ഗഞ്ജു. ഗഞ്ജുവിന്റെ തലയക്ക് 30 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഗഞ്ജുവും കൂട്ടാളിയും തെന്‍ഗ്ര മോറില്‍ നിന്ന് മുഗള്‍സരായ്യിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയ പൊലീസിന് നേരെ ഗഞ്ജു വെടിയുതിര്‍ക്കുകയും തുടര്‍ന്നുണ്ടായ ക്രോസ് ഫയറില്‍ ഗഞ്ജുവിന് വെടിയേല്‍ക്കുകയും ആയിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിച്ചുവരികയായിരുന്നു. ഗഞ്ജുവിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ 25 ലക്ഷം രൂപയും NIA 5 ലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories