തെക്കൻ പോളണ്ടിലെ ക്രാക്കോ നഗരത്തിലുണ്ടായ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. മരിച്ചവരിൽ ബ്രിട്ടീഷ് പൌരുനും ഉണ്ടെന്നാണ് വിവരം. പിടിയിലായ കൊലയാളിയുടെ വീട്ടിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി.പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്. രാജ്യത്തെ പ്രധാന വിനോദസഞ്ചാര ആകർഷണങ്ങളിലൊന്നായ മെയിൻ മാർക്കറ്റ് സ്ക്വയറിന് സമീപമുള്ള ചരിത്ര പ്രസിദ്ധമായ നഗര കേന്ദ്രത്തിലാണ് ആക്രമണം നടന്നത്. അക്രമകാരിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. നഗരത്തിലെ മെയിന്‍ സ്‌ക്വയറിലൂടെ പോകുകയായിരുന്ന കാറില്‍ നിന്ന് ഒരാള്‍ ആളുകള്‍ക്ക് നേരെ വെടി ഉതിര്‍ക്കുകയായിരുന്നു. പരിക്കേറ്റവരില്‍ പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായി പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് അറിയിച്ചു. സ്ഥിതിഗതികൾ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് കൃത്യമായ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.