Share this Article
ഇറാൻ്റെ ആണവ പദ്ധതികൾ ചോർത്തിയാൽ പാരിതോഷികം
Reward Offered for Information on Iran’s Nuclear Program

ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ നൽകുന്നവർക്ക് 20 മില്യൺ ഡോളർ  പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക.  US സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ 'REWARD FOR JUSTICE' പ്രോഗ്രാമിലൂടെയാണ് ഈ വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ആണവശാസ്ത്രജ്ഞർ, പദ്ധതിയുമായി ബന്ധപ്പെട്ട ജീവനക്കാർ, സാങ്കേതികവിദ്യകൾ, സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് അമേരിക്ക തേടുന്നത്. ഇറാന്റെ ആണവ നീക്കങ്ങളെ നിർവീര്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിർണായക വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികമായി കോടിക്കണക്കിന് രൂപ നൽകുന്നതിന് പുറമെ,  വിവരങ്ങൾ കൈമാറുന്ന വ്യക്തിക്ക് താല്പര്യമുണ്ടെങ്കിൽ അമേരിക്കയിലോ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലോ പേരു വിവരങ്ങൾ രഹസ്യമാക്കി വെച്ച് പുതിയ താമസസൗകര്യം ഒരുക്കുമെന്നും വാഗ്ദാനത്തിൽ പറയുന്നു . അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ഇറാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ പുതിയ നീക്കം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories