പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വീണ്ടും വീട് മാറുന്നു. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടക വീട്ടില്‍ നിന്നും ഇടപ്പഴഞ്ഞിയിലെ വാടക വീട്ടിലേക്കാണ് മാറുന്നത്. ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ അറ്റക്കുറ്റപ്പണി നീളുന്ന സാഹചര്യത്തിലാണ് മാറ്റമെന്നാണ് സൂചന. തീപിടിത്തത്തില്‍ കന്റോണ്‍മെന്റ് ഹൗസിലെ കിടപ്പുമുറികള്‍ ഉള്‍പ്പടെ കത്തി നശിച്ചിരുന്നു. കന്റോണ്‍മെന്റ് ഹൗസില്‍ താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും മുന്‍ പ്രതിപക്ഷ നേതാവ് എങ്ങനെയാണ് അവിടെ കിടന്നിരുന്നത് എന്നറിയില്ലെന്നും പിണറായി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.