Share this Article
News Malayalam 24x7
മഴ കനക്കുന്നു; 6 ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്
rain

സംസ്ഥാനത്ത് വരും മണിക്കൂറില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മഴയുടെ സാഹചര്യം മണിക്കൂര്‍ അടിസ്ഥാനത്തില്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നൽകിയുരുന്നു. വടക്കൻ ആന്റമാൻ കടലിൽ ശനിയാഴ്ച രൂപംകൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനമാണ് മഴ ശക്തമാകാൻ കാരണം. ഇതുവരെ മഴക്കെടുതിയില്‍ ഒൻപത് മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories