Share this Article
News Malayalam 24x7
വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം; മഴ ശക്തമായതോടെ വൈദ്യുതി ഉപഭോഗം കുറഞ്ഞു
Kerala Power Crisis

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം. മഴ ശക്തമായതോടെ വൈദ്യുതി ഉപഭോഗം കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് നേരിയ ആശ്വാസമായത്. ഈ മാസം ഇതുവരെ ഏറ്റവും കുറഞ്ഞ വൈദ്യുതി ഉപഭോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്. പരമാവധി ഉപഭോഗം 4560 മെഗാവാട്ടായിരുന്നു. 20 ദിവസത്തിനിടെ വൈദ്യുതി നിയന്ത്രണം ഒഴിവായ നാലാമത്തെ ദിവസവുമായിരുന്നു ഇന്നലെ. അതെസമയം ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സർക്കാർ നീക്കങ്ങൾ തുടരുകയാണ്. എന്നാൽ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടെന്ന നിലപാടിലാണ് സർക്കാർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories