Share this Article
News Malayalam 24x7
നവീൻ ബാബുവിന്റെ മരണം: തുടർഅന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ തലശ്ശേരി കോടതി ഇന്ന് വിധി പറയും
Naveen Babu

കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ തുടർഅന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. നേരത്തെ നടന്ന പോലീസ് അന്വേഷണത്തിൽ സംശയം പ്രകടിപ്പിച്ചാണ് മഞ്ജുഷ കോടതിയെ സമീപിച്ചത്.

എന്നാൽ, പരാതിയിൽ പുതിയതായി അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്ന നിലപാടാണ് പോലീസ് കോടതിയിൽ സ്വീകരിച്ചത്. കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ബിനു മോഹനാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. 2024 ഒക്ടോബർ 15-ന് രാവിലെയാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ കോടതിയുടെ ഇന്നത്തെ വിധി നിർണ്ണായകമാകും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories