ബെംഗളൂരു: മൂന്നു ദിവസം പഴക്കമുള്ള സാമ്പാർ നൽകിയെന്നു പറഞ്ഞു ഭർത്താവ് വഴക്കിട്ടെന്നാരോപിച്ച് യുവതി കീടനാശിനി കഴിച്ച് ജീവനൊടുക്കി. ബെംഗളൂരു സ്വദേശി കാവ്യ (27) ആണു മരിച്ചത്. ഭർത്താവ് രംഗസ്വാമി. ദമ്പതികൾക്ക് 4 വയസുള്ള കുട്ടിയുണ്ട്. പൊലീസ് കേസെടുത്തു.രംഗസ്വാമിയും കാവ്യയും വിവാഹിതരായിട്ട് അഞ്ച് വർഷമായി. ദമ്പതികൾക്ക് നാല് വയസ്സുള്ള ഒരു കുട്ടിയുണ്ട്. മൂന്ന് ദിവസം മുമ്പ് പാകം ചെയ്ത അതേ സാമ്പാർ വീണ്ടും ചൂടാക്കി വിളമ്പിയതിനെ തുടർന്ന് ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി. അതിനിടയിൽ രംഗസ്വാമി കാവ്യയെ അസഭ്യം പറയുകയും അടിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.)