Share this Article
പാർട്ടി വേദിയിലെ പ്രാധാന്യം: നേതൃത്വത്തിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് രോഹിത് രജോരിയ
Rohit Rajoriya Raises Concerns with Leadership

പാര്‍ട്ടി വേദിയില്‍ ഐസ നേതാവ് നേഹ ബോറയ്ക്ക് പ്രാധാന്യം നല്‍കിയത് ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിച്ച ചലോ ദില്ലി മാര്‍ച്ചില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ നടപടി നേരിട്ട മധ്യപ്രദേശ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രോഹിത് രജോരിയ ആണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. നേഹ ബോറയെപ്പോലെയുള്ളവരെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരാണ് തങ്ങള്‍. എന്നാല്‍ അവര്‍ക്ക് നല്‍കുന്ന പ്രാധാന്യം തങ്ങള്‍ക്കില്ല. വിഷയം കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്‍പാകെ ഉയര്‍ത്തുമെന്നും രോഹിത് രജോരിയ വ്യക്തമാക്കി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories