Share this Article
അനധികൃത സ്വത്ത് സമ്പാദനക്കേസ്: ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
Tomin Thachankary

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഇന്നും ഹൈക്കോടതിയുടെ വിമര്‍ശനവും പരിഹാസവും

മുന്നറിയിപ്പും. മരവിപ്പിച്ച ജാമ്യം റദ്ദാക്കേണ്ടിവരുമെന്ന് ജസ്റ്റീസ് എ. ബദറുദ്ദീന്‍ മുന്നറിയിപ്പ് നല്‍കി. ദുബായില്‍ ജോലിക്ക് പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ശിക്ഷിച്ച് ഒരുദിവസം പോലും തച്ചങ്കരി ജയിലില്‍ കിടന്നിട്ടില്ലെന്ന് കോടതി കണ്ടെത്തി. ജയില്‍ രേഖകള്‍ വിളിച്ചുവരുത്തിയ കോടതി വാദത്തിനിടെയാണ് ഇക്കാര്യം പരാമര്‍ശിച്ചത്. ഒരു ദിവസം പോലും സെല്ലില്‍ കിടന്നിട്ടില്ല. എല്ലാ ദിവസവും ജയില്‍ ആശുപത്രിയില്‍ ആയിരുന്നില്ലേ എന്നും കോടതി ചോദിച്ചു. വലിയ അസുഖങ്ങള്‍ ഉണ്ടെന്നാണ് പറയുന്നത്. ഇത്രയും അസുഖമുള്ള ഒരാള്‍എന്തിനാണ് വിദേശത്ത് പോവുന്നതെന്ന ചോദ്യവും കോടതി ഉന്നയിച്ചു. ശിക്ഷ മരവിപ്പിച്ച് ജാമ്യം നേടി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് പുതിയ ആവശ്യമെന്നും കോടതി പരിഹസിച്ചു. ദുബായില്‍ ജ്വല്ലറിയില്‍ ഓപ്പറേഷന്‍സ് മാനേജരാണെന്നും ഐടി കമ്പനിയുണ്ടെന്നും ജോലിക്കുപോകണെന്നുമാണ് തച്ചങ്കരിയുടെ ആവശ്യം. വിദേശത്തു പോകരുതെന്ന വ്യവസ്ഥയിലാണ് കോടതി തച്ചങ്കരിക്ക് ജാമ്യം അനുവദിച്ചത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് 4 വര്‍ഷം കഠിന തടവാണ് കോട്ടയം വിജിലന്‍സ് കോടതി തച്ചങ്കരിക്ക് വിധിച്ചത്. കേസ് അടുത്തയാഴ്ച പരിഗണിക്കാനായി കോടതി മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories