Share this Article
അജിത് കുമാറിനെതിരായ വകുപ്പുതല അന്വേഷണം ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് ചുമതല
ADGP M.R. Ajith Kumar

ആലപ്പുഴ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിച്ചെന്ന ആരോപണത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ വകുപ്പുതല അന്വേഷണത്തിന് ഡിജിപി യോഗേഷ് ഗുപ്തയെ ചുമതലപ്പെടുത്തി. ഇതിനിടെ, സർവീസിൽ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി അജിത് കുമാർ ആഭ്യന്തരമന്ത്രിയെ സമീപിച്ചു. തന്നെ കുറ്റം ചെയ്യാതെയാണ് സസ്പെൻഡ് ചെയ്തതെന്നാണ് അജിത് കുമാറിന്റെ വാദം. സസ്പെൻഷൻ മൂന്ന് മാസം പിന്നിട്ടെന്നും സർവീസിൽ ഇനി അധികകാലം ബാക്കിയില്ലെന്നും നിവേദനത്തിൽ പറയുന്നു. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി സർവീസിൽ തിരിച്ചെടുക്കണമെന്നാണ് ആവശ്യം. വകുപ്പുതല അന്വേഷണ നടപടികൾക്ക് സർക്കാർ തീരുമാനമെടുത്തിരിക്കെയാണ് അജിത് കുമാറിന്റെ നിവേദനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories