Share this Article
ആസൂത്രണം നടത്തിയത് നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്
 Actress Athulya Chandra

കൊച്ചിയില്‍ ഡോക്ടറെ ആക്രമിച്ച കേസില്‍ ആസൂത്രണം നടത്തിയത് നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്. അതുല്യയുടെ ബന്ധുവുമായുള്ള ഡോക്ടറുടെ സൗഹൃദമാണ് തര്‍ക്കത്തിന് കാരണം. തര്‍ക്കം ഒതുക്കി തീര്‍ക്കാന്‍ അതുല്യയും ബിപിന്‍ പെരുമ്പള്ളിയും ഡോക്ടറോട് പണം ആവശ്യപ്പെട്ടിരുന്നു. ആറ് കോടി രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. അത്രയും നല്‍കാനാകില്ലെന്ന് ഡോക്ടര്‍ മറുപടി നല്‍കിയതോടെ സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് സംഘം ഭീഷണിപ്പെടുത്തി. ഡോക്ടര്‍ വഴങ്ങാതെ വന്നതോടെയായിരുന്നു മര്‍ദനം. സംഭവത്തില്‍ അതുല്യയുടെ ബന്ധുവിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. നടന്നത് ഹണി ട്രാപ്പാണോ എന്നതിലും വിശദമായ അന്വേഷണം നടത്തും. കേസിലെ പ്രതിയായ നടന്‍ ബിപിന്‍ പെരുമ്പള്ളിയുടെ ഡ്രൈവര്‍ വിഷ്ണുവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും എന്‍ഡിപിഎസ്, അടിപിടി അടക്കം 8 ഓളം കേസുകളില്‍ പ്രതിയാണ് ഡ്രൈവറെന്നും പൊലീസ് വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories