Share this Article
കാലടി സർവകലാശാലാ സമരം: സസ്പെൻഷനിലായ വിദ്യാർത്ഥികളുടെ പരീക്ഷാ ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും
High Court

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്ന ആവശ്യം വിദ്യാര്‍ത്ഥികളുടെ അഭിഭാഷകന്‍ ഇന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് മുന്‍പാകെ ഉന്നയിച്ചേക്കും. പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇക്കാര്യവും അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിക്കും. വിഷയത്തില്‍ നേരിട്ട് ഇടപെടാതിരുന്ന സുപ്രീം കോടതി, ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഈ കേസില്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. സസ്‌പെന്‍ഷനിലായ 16 വിദ്യാര്‍ത്ഥികളില്‍ 10 പേര്‍ക്കാണ് പരീക്ഷ എഴുതാനുള്ളത്. 7 പി.ജി വിദ്യാര്‍ത്ഥികളും 3 യു.ജി വിദ്യാര്‍ത്ഥികളുമാണ് ഹര്‍ജി നല്‍കിയത്. കഴിഞ്ഞ 65 ദിവസമായി തങ്ങള്‍ സസ്‌പെന്‍ഷനിലാണെന്നും, സ്വാഭാവികമായും അത് ഹാജര്‍നിലയെ ബാധിച്ചതിനാല്‍ സാങ്കേതികത്വം പറഞ്ഞ് പരീക്ഷ എഴുതിക്കാതിരിക്കുന്നത് ശരിയല്ലെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഹാജര്‍ കുറവായവരെ പരീക്ഷ എഴുതിക്കുന്നത് സര്‍വകലാശാലാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ കോടതി നിര്‍ദ്ദേശിക്കുകയാണെങ്കില്‍ ഇവര്‍ക്കായി സപ്ലിമെന്ററി പരീക്ഷ നടത്താമെന്ന് സര്‍വകലാശാല വ്യക്തമാക്കിയിട്ടുണ്ട്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories