Share this Article
ക്ലാസ്മുറിയിലേക്ക് കയറിയ ഉടന്‍ കുഴഞ്ഞുവീണു, മൂന്നാം ക്ലാസുകാരിക്ക് ഹൃദയാഘാതമുണ്ടായിട്ടും സിപിആര്‍ നല്‍കിയില്ല; വിമർശനം
വെബ് ടീം
1 hours 51 Minutes Ago
1 min read
student collapsed

ന്യൂഡൽഹി: സ്കൂളിലെ ക്ലാസ് മുറിയിലേക്ക് വന്ന ഒരു മൂന്നാം ക്ലാസുകാരി കുഴഞ്ഞ് വീണു മരിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. കിഴക്കൻ ഡൽഹിയിൽ ഉള്ള മയൂർ വിഹാർ ഫേസ് 2 വിലെ ലവ്‌ലി ഹെറിറ്റേജ് സ്കൂളിൽ ആയിരുന്നു ഏവരെയും നടുക്കിയ സംഭവം. സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായതായി കുടുംബം നടത്തിയ ആരോപണവും ദേശീയ തലത്തിൽ ചർച്ചയാവുകയാണ്.

പിടി പീരിയഡ് കഴിഞ്ഞു ക്ലാസിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ദാരുണമായ സംഭവം നടക്കുന്നത്.

വെറും 9 വയസുമാത്രമാണ് കുട്ടിയുടെ പ്രായം. കുട്ടി ക്ലാസിലേക്ക് കയറുന്നത് സിസിടിവിയിലുണ്ട്. എന്നാൽ, ക്ലാസ് മുറിക്കകത്തെത്തിയ കുട്ടി അസാധാരണമായ ക്ഷീണം കാട്ടുന്നതും അറയിൽ കൈ കൊടുത്ത് നിൽക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ ബലം നഷ്ട്ടപ്പെട്ടുപോവുകയും പെട്ടെന്ന് തന്നെ മുന്നിലേക്ക് വീഴുകയുമാണ് ചെയ്യുന്നത്. സംഭവം നടക്കുമ്പോൾ അവിടെ അധ്യാപികയും മറ്റ് കുട്ടികളുമുണ്ട്. ഇവർ ഓടി വന്ന് കുട്ടിയെ താങ്ങിയെടുക്കാൻ ശ്രമിക്കുകയും പെട്ടെന്ന് തന്നെ കസേരയിലേക്ക് ഇരുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ഉടനെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 

മൂന്നാം ക്ലാസുകാരിക്ക് സ്കൂളിൽ സംഭവിച്ചത് ഇവിടെ ക്ലിക്ക് ചെയ്തു കാണാം


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories