Share this Article
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; വായുനിലവാര സൂചിക 482-ൽ, അതീവ ജാഗ്രത
Delhi Air Quality Remains Critical as AQI Hits 482

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം. ഇന്ന് രാവിലെ രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം ഡല്‍ഹിയിലെ ശരാശരി വായുനിലവാര സൂചിക 482 ആണ്. നഗരത്തിലെ ഭൂരിഭാഗം നിരീക്ഷണ കേന്ദ്രങ്ങളിലും വായുനിലവാരം 400-നും മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. AQI റിപ്പോര്‍ട്ടുകള്‍ പ്രകാരം ജഹാംഗീര്‍പുരി 459 എന്ന ഏറ്റവും ഉയര്‍ന്ന വായു മലിനീകരണം റിപ്പോര്‍ട്ട് ചെയ്തു. അലിപൂര്‍, ബവാന, ജഹാംഗിര്‍പുരി , മുണ്ട്ക, നരേല , പഞ്ചാബി ബാഗ് 448, തുടങ്ങിയ പ്രദേശങ്ങളെല്ലാം ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ദീപാവലിക്ക് തൊട്ടുമുമ്പുള്ള ദിവസവും ദീപാവലി ദിനത്തിലും രാവിലെ 6:00 മുതല്‍ 7:00 വരെയും രാത്രി 8:00 മുതല്‍ 10:00 വരെയും പടക്കങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തണമെന്നും നവംബര്‍ 9 ന് പടക്കങ്ങളുടെ പൂര്‍ണ നിരോധനം പുനഃസ്ഥാപിക്കുമെന്ന് കോടതി അറിയിച്ചു. ദീപാവലിക്കും ഛഠ് പൂജയ്ക്കും ശേഷം വായു മലിനീകരണ തോത് വര്‍ദ്ധിച്ചാല്‍ കൃത്രിമ മഴ പെയ്യിക്കാന്‍ പദ്ധതിയിടുന്നതായും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories