Share this Article
ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെയുളള വിവാദ പോസ്റ്റ്; KPCCക്കെതിരെയുളള ഹര്‍ജി ഇന്ന് പരിഗണിക്കും
Supreme Court

ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെയുളള വിവാദ പോസ്റ്റില്‍ കെപിസിസിക്കെതിരെയുളള കോടതിയലക്ഷ്യ നടപടികള്‍ ആവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും . അഭിഭാഷകനായ വിനീത് ജിന്‍ഡാല്‍ , ശ്രീജേഷ് എസ്.ആര്‍ എന്നിവര്‍ നല്‍കിയ പരാതിയുടെഅടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഈ കോടതിയലക്ഷ്യ ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. വിവാദ പോസ്റ്റില്‍ കെ പി സിസി നേരുത്തെ മാപ്പ് പറഞ്ഞിരുന്നു .ഡൽഹിയിൽ ഇന്ത്യ സഖ്യം നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് കെപിസിസിയുടെ ഔദ്യോഗിക എക്സ് പേജിലാണ് ചീഫ് ജസ്റ്റിസിനെതിരെ അപകീർത്തികരമായ കുറിപ്പ് വന്നത്. ചീഫ് ജസ്റ്റിസ് സ്ഥാനം രാജിവെക്കണമെന്ന രീതിയിലുള്ള പ്രകോപനപരമായ പോസ്റ്റായിരുന്നു പുറത്ത് വന്നത് . 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories