Share this Article
നരേന്ദ്രമോദിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
Rahul Gandhi

E20 പെട്രോള്‍ വിഷയത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംവാദത്തിന് വെല്ലുവിളിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ നടത്തിയ പരിശോധനയില്‍ പെട്രോളില്‍ 20 ശതമാനത്തിലേറെ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വെല്ലുവിളി. പെട്രോളില്‍ എത്രത്തോളം എഥനോള്‍ അടങ്ങിയിട്ടുണ്ട് ജനങ്ങളോട് പറായന്‍ പ്രധാനമന്ത്രി തയ്യാറാകണം. 20 ശതമാനത്തില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തുന്ന കമ്പനികള്‍ക്കെതിരെ എപ്പോഴാണ് നടപടിയെടുക്കുക എന്നും ഇത്തരം നയങ്ങള്‍ കൊണ്ട് ആര്‍ക്കാണ് ഗുണമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ജനങ്ങള്‍ വലിയ വില കൊടുത്ത് പെട്രോള്‍ വാങ്ങുമ്പോള്‍ ടാങ്കില്‍ നിറയുന്നത് എഥനോള്‍ ആണെന്ന് രാഹുല്‍ പറഞ്ഞു. ഇത്രയധികം എഥനോള്‍ താങ്ങാനുള്ള ശേഷി ജനങ്ങളുടെ വാഹനത്തിനില്ല. മൈലേജ് കുറയുന്നു. അടിക്കടി വാഹനം വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടുപോകേണ്ടി വരുന്നു.ആഗ്രഹിച്ച് വാങ്ങിയ വണ്ടി നശിക്കുകയാണ്. വാഹന ടാങ്കില്‍ എന്താണ് നിറയ്ക്കുന്നതെന്ന് പമ്പില്‍ എഴുതിവച്ചിട്ടില്ല. ഏത് തിരഞ്ഞെടുക്കണമെന്ന സ്വാതന്ത്ര്യവും ജനങ്ങള്‍ക്കില്ലെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories