Share this Article
ഇ20 പെട്രോൾ പരിശോധന: പെട്രോളിയം മന്ത്രാലയത്തിന്റെ ഉന്നതതല യോഗം ഇന്ന്
 E20 Petrol

ഇ20 പെട്രോളിൽ അമിതമായി എഥനോൾ കലർത്തുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾ കടുക്കുന്നതിനിടെ, ഉന്നതതല യോഗം വിളിച്ച് പെട്രോളിയം മന്ത്രാലയം. കർണാടകയിലെ പമ്പുകളിൽ നിന്നുള്ള സാമ്പിളുകളിൽ എഥനോളിന്റെ അളവ് 30 ശതമാനത്തിലധികം കണ്ടെത്തിയെന്ന ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രാലയത്തിന്റെ റിപ്പോർട്ടാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഇ20 ഇന്ധനം ഉപയോഗിക്കുന്നത് കാരണം വാഹനങ്ങളുടെ എൻജിനും മറ്റ് സ്പെയർ പാർട്സുകൾക്കും കേടുപാടുകൾ സംഭവിക്കുന്നുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് തടയിടാനാണ് കേന്ദ്രത്തിന്റെ നീക്കം. എന്നാൽ, വിതരണം ചെയ്യുന്ന പെട്രോൾ പൂർണ്ണമായും ബി.ഐ.എസ് മാനദണ്ഡങ്ങൾ പാലിക്കുന്നതാണെന്നും 800-ലധികം സാമ്പിളുകൾ പരിശോധിച്ചതിൽ യാതൊരു ക്രമക്കേടും കണ്ടെത്തിയിട്ടില്ലെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനെതിരായ രാഷ്ട്രീയ സമരത്തിന് കാരണം കണ്ടെത്താൻ നടത്തുന്ന ബോധപൂർവ്വമായ ശ്രമമാണിതെന്നാണ് വിലയിരുത്തൽ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories