സുഡാനില്‍ കുട്ടികളിലെ പോഷകാഹാര കുരവ് രൂക്ഷമാകുന്നു. ഈ വര്‍ഷം മാത്രം 8. 25 ലക്ഷം കുട്ടികള്‍ക്ക് തീവ്ര പോഷകാഹാര കുറവുണ്ടെന്ന് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ അറിയിച്ചു. 2025നെക്കാള്‍ ഏഴ് ശതമാനം വളര്‍ച്ചയാണുണ്ടായത്. യുദ്ധം, കുടിയൊഴിപ്പിക്കല്‍, സാമ്പത്തിക പ്രതിസന്ധി , ഭക്ഷ്യ വസ്തുക്കളുടെ വിലകയറ്റം എന്നിവയാണ് സ്ഥിതി രൂക്ഷമാക്കിയത്. സുഡാനിലെ സായുധ സേനയും, അര്‍ധ സൈനിക വിഭാഗമായ റാപ്പിഡ് ഫയര്‍ ഫോഴ്‌സും തമ്മിലുള്ള 2023 മുതലാരംഭിച്ച ആഭ്യന്തര യുദ്ധവും ഭക്ഷ്യ-ആരോഗ്യ മേഘലകളെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.