സംസ്ഥാനത്തെ പമ്പുകളില്‍ വിതരണം ചെയ്യുന്ന E20 പെട്രോളിലെ എഥനോളിന്റെ അളവ് അറിയാനുള്ള പരിശോധന ഇന്ന് മുതല്‍ നടക്കും. തിരുവനന്തപുരം,എറണാകുളം,കോഴിക്കോട്,കണ്ണൂര്‍ ജില്ലകളിലാണ് പരിശോധന. പെട്രോള്‍ പമ്പുകളില്‍ നിന്നും ടാങ്കറുകളില്‍ നിന്നും പ്രത്യേക സ്ക്വാഡ് സാംപിളുകള്‍ ശേഖരിക്കും. ഓരോ പരിശോധനയിലും ശേഖരിക്കുന്ന ആറ് സാംപിളുകള്‍ NABL ലാബുകളില്‍ പരിശോധനയ്ക്ക് അയയ്ക്കും. സാംപിള്‍ ശേഖരണത്തിന് ആവശ്യമെങ്കില്‍ ലീഗല്‍ METROLOGY അധികൃതരുടെ സഹായവും തേടും. മായം കലര്‍ന്നിട്ടുണ്ടെന്ന് വ്യക്തമായാല്‍ കര്‍ശനമായ നടപടി സ്വീകരിക്കും. പെട്രോളില്‍ എഥനോളിന്റെ അളവ് 20 ശതമാനമാണ് അനുവദനീയ പരിധി.പെട്രോള്‍ ഉല്പന്നങ്ങളില് കൂടുതല്‍ അളവില്‍ എഥനോള്‍ കലര്‍ത്തുന്നുവെന്ന പരാതിയില്‍ മന്ത്രി അനൂപ് ജേക്കബ് ആണ് പരിശോധനക്ക് നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെയായിരുന്നു പരിശോധനക്ക് നിര്‍ദേശം നല്‍കിയത്. കര്‍ണാടകത്തില്‍ വില്‍ക്കുന്ന പെട്രോളില്‍ 26 മുതല്‍ 31 ശതമാനം വരെ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന സംസ്ഥാന സര്‍ക്കാറിന്റെ കണ്ടെത്തലിന് പിന്നാലെയാണ് കേരളത്തിലും പരിശോധന നടക്കുന്നത്.