Share this Article
സീറാം സാംബശിവ റാവുവിന്റെ റിപ്പോര്‍ട്ടില്‍ നടപടിക്ക് സാധ്യത
Sreeram Sambasiva Rao Report

ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ മുന്‍ എക്സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിന്റെ റിപ്പോര്‍ട്ടില്‍ നടപടിക്ക് സാധ്യത. ആരോപണങ്ങളില്‍ എക്സൈസ് മന്ത്രി വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തേക്കും. ആരോപണങ്ങളില്‍ സീറാം സാംബശിവ റാവുവിന് തെളിവ് നല്‍കേണ്ടി വരും. മന്ത്രി എം. ലിജുവിന് ഒരു ബാര്‍ ഉടമയുമായി അടുത്ത ബന്ധം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകളും സാംബശിവ റാവു നല്‍കേണ്ടി വരും. ജോയിന്റ് എക്സൈസ് കമ്മിഷണര്‍ എസ്. വിനോദ്, ഡെപ്യൂട്ടി കമ്മിഷണര്‍ അജയ് എന്നിവര്‍ വലിയതോതില്‍ കൈക്കൂലിവാങ്ങുന്നുവെന്നും എക്സൈസ് മന്ത്രി എം. ലിജുവിന് കായംകുളത്തെ ഒരു ബാര്‍ ഉടമയുമായി അടുത്ത പരിചയമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories